എയർഫോഴ്സ് ഉദ്യോഗസ്ഥന്റെ മരണം നാടിനെ ദുഃഖത്തിലാഴ്ത്തി

തിക്കോടി: തിക്കോടി കോഴിമടംകണ്ടി അഷ്‌റഫ് – സഫിയ ദമ്പതികളുടെ മകൻ മുഹമ്മദ് ജാബിറിന്റെ(19) മരണം നാട്ടുകാരെ ദുഃഖത്തിലാഴ്ത്തി. ആറു മാസം മുമ്പ് ഇന്ത്യൻ എയർഫോഴ്സിൽ ജോലി കിട്ടിയ അദ്ദേഹം ട്രെയിനിങ് കഴിഞ്ഞ് ബോംബെയിൽ നിന്ന് മടങ്ങവേ ഗോവയിൽ വെച്ച് ട്രെയിനിൽ നിന്ന് വീഴുകയായിരുന്നു. നാടിനെയും, നാട്ടുകാരെയും സേവിക്കാൻ ഉദിച്ചുയർന്ന ഈ ചെറുപ്പക്കാരന്റ വേർപാടിൽ നാടും അടുത്ത സുഹൃത്തുക്കളും ഒന്നടങ്കം താങ്ങാനാവാത്ത ദുഃഖത്തിലാണ്.