കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാർക്ക് ഇനി മുതൽ വേഗത്തിൽ പുറത്തിറങ്ങാം

കോഴിക്കോട് വിമാനത്താവളത്തിൽ യാത്രക്കാർക്ക് സന്തോഷവാർത്തയൊരുക്കി പുതിയ ടെർമിനൽ നിലവിൽ വന്നു. അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ നി​ർ​മി​ച്ച പു​തി​യ അ​ന്താ​രാ​ഷ്​​​ട്ര ആ​ഗ​മ​ന​ ടെ​ർ​മി​ന​ലാണ് യാത്രക്കാർക്കായി തുറന്നത്. നി​ല​വി​ലു​ള്ള ആ​ഗ​മ​ന ഹാ​ൾ ഇ​നി രാ​ജ്യാ​ന്ത​ര യാ​ത്ര​ക്കാ​ർ​ക്ക്​ പു​റ​പ്പെ​ടാ​നു​ള്ള ഹാ​ളാ​യി മാ​റും. ടെ​ർ​മി​ന​ലി​​ന്റെ ഉ​ദ്​​ഘാ​ട​നം ക​ഴി​ഞ്ഞ മാ​സം 22ന്​ ​ഗ​വ​ർ​ണ​ർ ജ​സ്​​റ്റി​സ്​ പി. ​സ​ദാ​ശി​വം നി​ർവ്വഹിച്ചിരുന്നു. ഇതോടെ കോഴിക്കോട് വിമാനത്താവളത്തിൽ യാത്രക്കാർ പുറത്തിറങ്ങാൻ വൈകുന്നുവെന്ന പരാതിക്ക് പരിഹാരമാകും.