തെരഞ്ഞെടുപ്പ് പ്രചാരണത്തിനോടനുബന്ധിച്ച് മുല്ലപ്പള്ളിയും പാറക്കൽ അബ്ദുള്ളയും ഏപ്രിൽ 1ന് പള്ളിയത്ത്

വേളം: വടകര ലോകസഭ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി കെ മുരളീധരന്റെ തിരഞ്ഞടുപ്പ് പ്രചരണാർത്ഥം കുറ്റിയാടി നിയോജകമണ്ഡലം തല പര്യടന ഉദ്‌ഘാടനം ഏപ്രിൽ 1 ന് വൈകുന്നേരം 3 മണിക്ക് വേളം പള്ളിയത്ത് നിന്നും ആരംഭിക്കുന്നു. പാറക്കൽ അബ്ദുല്ല എംഎൽഎ യുടെ അധ്യക്ഷതയിൽ മുല്ലപ്പ ള്ളി രാമചന്ദ്രൻ പരിപാടി ഉദ്‌ഘാടനം ചെയ്യും. പള്ളിയത്ത് നിന്ന് തുടങ്ങുന്ന പ്രചരണം കുറ്റ്യാടി, കക്കട്ടിൽ, തണ്ണീർപന്തൽ, വില്യാപ്പള്ളി, മേമുണ്ട,  കോട്ടപ്പള്ളി എന്നിവടങ്ങളിലൂടെ കടന്നു പോവും. രാത്രി 9 മണിക്ക് ചെരണ്ടത്തൂരിൽ അവസാനിക്കും.