കേരളത്തെ കൈപിടിച്ചുയർത്തിയവരെ കാണാൻ പി ജയരാജനെത്തി

വടകര: കേരളം പ്രളയത്തിൽ മുങ്ങിയപ്പോൾ കൈപിടിച്ചുയർത്തിയ മത്സ്യത്തൊഴിലാളികളെ കാണാൻ പി ജയരാജൻ ചോമ്പാൽ ഹാർബറിലെത്തി. വടകര മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പര്യടനത്തിനോടനുബന്ധിച്ചായിരുന്നു ഈ സന്ദർശനം. “കേരളത്തിന്റെ സൈന്യമാണ് മത്സ്യത്തൊഴിലാളികൾ. അവരോടുള്ള സ്നേഹവും കടപ്പാടും പറഞ്ഞറിയിക്കാൻ ആവില്ല.” ജയരാജൻ പറഞ്ഞു.

“മത്സ്യത്തൊഴിലാളികൾക്ക് എല്ലാവിധ സഹായങ്ങളും ലഭ്യമാക്കുന്ന ഗവൺമെന്റാണ് കേരളം ഭരിക്കുന്നത്. ചോമ്പാൽ ഹാർബറിന്റെ സമഗ്ര വികസനത്തിന് പണം അനുവദിച്ചത് സ:പിണറായി വിജയൻ നയിക്കുന്ന എൽഡിഎഫ് സർക്കാരാണ്. കഴിഞ്ഞ പത്ത് വർഷം മണ്ഡലത്തെ പ്രതിനിധീകരിച്ച യുഡിഎഫ് പ്രതിനിധിക്ക് മത്സ്യത്തൊഴിലാളികൾക്ക് വേണ്ടിയുള്ള ഒരു കേന്ദ്രപദ്ധതി പോലും നേടിയെടുക്കാൻ സാധിച്ചിട്ടില്ല.” ജയരാജൻ കൂട്ടിച്ചേർത്തു.