34 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് പി.കെ.അബ്ദുറഹ്മാൻ നാട്ടിലേക്ക്

മനാമ: 34 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി ബഹ്റൈൻ തുറയൂർ മുസ്ലിം ജമാഅത്ത് ( ബി.ടി.എം.ജെ) ജനറൽ സിക്രട്ടരി പി.കെ .അബ്ദുറഹ്മാന് നാട്ടിലേക്ക്. നാട്ടിലേക്ക് മടങ്ങുന്ന അബ്ദുറഹ്‌മാന്‌ റിഫ കെ.എം.സി.സി ഹാളിൽ നടന്ന ചടങ്ങിൽ ബി.ടി.എം.ജെ പ്രവർത്തകർ യാത്രയയപ്പു നൽകി.ഒ.പി. മൊയ്തീൻ അധ്യക്ഷത വഹിച്ചു. പി.ടി.മൊയ്തീൻ ഉപഹാരം നൽകി. സൈഫുള്ള ഖാസിം, കരീം പുളിയംകോട്ട്, കെ.കെ.മുനീർ, കരീം മലോൽ, പി.ടി.അമ്മത്, പി.കെ.അബ്ദുറഹ്മാൻ, അബ്ബാസ് അട്ടക്കുണ്ട്, ബഷീർ കേളോത്ത്, എന്നിവർ സംസാരിച്ചു. അബ്ദുറഹ്മാൻ സ്വാഗതവും പി.ടി.അബ്ദുല്ല നന്ദിയും പറഞ്ഞു.