മുഖംമൂടി ആക്രമണം: മൂന്നുപേർ അറസ്റ്റിൽ

നാദാപുരം: നാദാപുരം കക്കംവെള്ളി കനാൽറോഡിൽ യുവാവിന്‌നേരെ മുഖംമൂടി ആക്രമണം നടത്തിയ കേസിൽ മൂന്നു പേർ അറസ്റ്റിൽ. തെരുംവംപറമ്പ് സ്വദേശികളായ ചുണ്ടയുള്ള പറമ്പത്ത് റഷീദ് (36 ),പറമ്പത്ത് റഫീഖ് (35 ) ,കരീച്ചേരി ഹാരീസ് (30) എന്നിവരെയാണ് നാദാപുരം എസ്. ഐ. ബേബി അറസ്റ്റു ചെയ്തത്. പുത്തൻ കോയിലോത്ത് റഫീഖ് (39) നെയാണ് ബൈക്കിലെത്തിയ സംഘം അക്രമിച്ചത്.

കഴിഞ്ഞ ബുധനാഴ്ച രാത്രി പത്തുമണിയോടെ നാദാപുരത്തുനിന്ന് കട പൂട്ടി വീട്ടിലേക്ക് പോകുന്നതിനിടിയിലായിരുന്നു ആക്രമണം. പരിക്കേറ്റ റഫീഖ് നാദാപുരം ഗവ. ആശുപത്രിയിൽ ചികിത്സയിലായിരുന്നു.