ആവേശം ചോരാതെ അണികൾ; പി ജയരാജന്റെ കൊയിലാണ്ടി മണ്ഡല പര്യടനത്തിൽ നിന്ന്

കൊയിലാണ്ടി മണ്ഡലത്തിൽ ഓരോ സ്ഥലങ്ങളിലും എൽഡിഎഫ് സ്ഥാനാർഥി പി ജയരാജന് കിട്ടിക്കൊണ്ടിരിക്കുന്നത് ആവേശം ചോരാത്ത പിന്തുണ. ഇലക്ഷൻ പര്യടനത്തിന്റെ ഭാഗമായി മൂരാട് എത്താൻ വൈകിയെങ്കിലും നൂറു കണക്കിനാളുകൾ തടിച്ചുകൂടി.

8 മണിക്ക് എത്തിച്ചേരേണ്ട പരിപാടിക്ക് 10 മണി കഴിഞ്ഞെത്തിയ സ്ഥാനാർഥിക്ക് മൈക്കിന്റെ അഭാവത്തിൽ വോട്ടർമാരോട് സംസാരിക്കേണ്ടി വന്നു. നിശ്ചയിച്ചതിലും രണ്ട് മണിക്കൂറോളം വൈകി 10.25 നാണ് സമാപന കേന്ദ്രമായ മൂരാട് എത്തിയത്. രാത്രി വൈകിയും ജനങ്ങളിൽ നിന്ന് കിട്ടുന്ന പിന്തുണ പറഞ്ഞറിയിക്കാൻ പറ്റുന്നതിലും അപ്പുറത്തായിരുന്നു, അദ്ദേഹം ഫേസ്ബുക് പേജിൽ വ്യക്തമാക്കി. രാത്രി 10 മണി കഴിഞ്ഞതിനാൽ മൈക്ക് ഉപയോഗിക്കാൻ അനുവാദം ഉണ്ടായിരുന്നില്ല. ഇനി വരുമ്പോൾ നേരത്തെ എത്താമെന്ന് ഉറപ്പ് നൽകിയാണ് അദ്ദേഹം അവിടെ നിന്ന് മടങ്ങിയത്.