പോടംകുനി കുഞ്ഞബ്ദുല്ല ഹാജിയുടെ നിര്യാണത്തിൽ കെ.മുരളീധരൻ അനുശോചനം അറിയിച്ചു

മുൻ ബഹ്റൈൻ പ്രവാസിയും ബഹ്റൈനിലെ വിവിധ ബിസിനസ് സംരംഭങ്ങളുടെ ഉടമയുമായ പോടംകുനി കുഞ്ഞബ്ദുള്ള ഹാജിയുടെ മരണവിവരത്തെ തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാവും വടകര മണ്ഡലത്തിലെ യുഡിഫ് സ്ഥാനാർത്ഥിയുമായ കെ മുരളീധരൻ മരണവീട് സന്ദർശിച്ച് അനുശോചനം അറിയിച്ചു. മകൻ ഫിറോസ് ബഹ്റൈൻ മലയാളി ബിസിനസ് ഫോറം അംഗമാണ്. ശ്രീ മുരളീധരനോടപ്പം കുറ്റ്യാടി എം. എൽ  എ ശ്രീ പാറക്കൽ അബ്ദുള്ള, അഡ്വ പ്രവീൺ കുമാർ തുടങ്ങി മറ്റു യുഡിഎഫ് നേതാക്കളും അനുശോചനത്തിൽ പങ്കെടുത്തു.