കടമേരിയിൽ അജ്ഞാതജീവിയുടെ ആക്രമണം

കടമേരി : കടമേരി മാത്തോട്ടത്തിൽ സൂപ്പിയാജിയുടെ വീട്ടിലെ കൂട്ടിൽ കിടന്ന ആടിനെയാണ് അജ്ഞാത ജീവി ആക്രമിച്ചത്. ഇന്നലെ വൈകുന്നേരം കൂട്ടിൽ അടച്ച ആടിനെ രാത്രി രണ്ട് മണിയോടെ തല കടിച്ചു പുറത്തേക്കെടുത്തതായ രീതിയിൽ കാണപ്പെട്ടു .

ഒരാടും കുട്ടിയുമായിരുന്നു കൂട്ടിൽ ഉണ്ടായിരുന്നത്. ആടിന്റെ തല വേർപെടുത്തിയ നിലയിലും കുട്ടിയുടേത് ചത്ത നിലയിലുമാണ് കാണപ്പെട്ടത്. ആടിന്റെ കൂട്ടിൽ നിന്ന് അപശബദം കേട്ടപ്പോൾ വീട്ടുകാർ ഉറക്കത്തിൽ നിന്ന് ഉണർന്ന് വന്നപ്പോഴാണ് തലവേർപെട്ടു കിടക്കുന്ന ആടിനെയും കുട്ടിയേയും കാണുന്നത്.

തൊട്ടടുത്ത പശുത്തൊഴുത്തിൽ കെട്ടിയ പശുക്കിടാവിനെ ഒന്നും ചെയ്തതായി കാണുന്നില്ല. തൊഴുത്തിൽ കാൽ പാടങ്ങൾ കണ്ടതിനെ തുടർന്ന് ഫോറെസ്റ്റ് ഉദ്യോഗസ്ഥരെ വിവരമറീച്ചിട്ടുണ്ട്.