കടമേരി – വള്ള്യാട് റോഡിന്റെ ശോചനീയാവസ്ഥയിൽ നാട്ടുകാർ പ്രക്ഷോപത്തിനൊരുങ്ങുന്നു

വളള്യാട് നിന്ന് തെരുവിൻ താഴെ വഴി കടമേരിക്കുള്ള എളുപ്പ വഴിയായ റോഡ് ശോചനീയാവസ്ഥയിൽ. വർഷങ്ങളോളമായി ഈ റോഡിൽ അറ്റകുറ്റപ്പണി നടന്നിട്ട് . ദിവസം നൂറുകണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന വഴിയാണ്. തിരുവളളൂർ പഞ്ചായത്തിലെ ഒന്നാം വാർഡിലും രണ്ടാം വാർഡിലും ഉൾപ്പെട്ട റോഡാണ് ഇത്.

അധികൃതരും പഞ്ചായത്തും തിരിഞ്ഞുനോക്കുന്നില്ല എന്നാണ് പ്രദേശവാസികളുടെ പരാതി. മറ്റ് റോഡുകളൊക്കെ വികസനത്തിന്റെ വെളിച്ചം കണ്ടപ്പോഴും പല കാരണങ്ങൾ പറഞ്ഞ് ഈ റോഡിന്റെ ടാറിങ് പ്രവൃത്തികൾ വൈകിപ്പിക്കുകയാണ്. ഇനിയും അനാസ്ഥ തുടരുകയാണെങ്കിൽ പ്രത്യക്ഷ സമരത്തിനിറങ്ങാൻ ആലോചിക്കുകയാണ് നാട്ടുകാർ.