അധ്യാപക ജീവിതത്തിൽ വ്യത്യസ്തനായ കായക്കണ്ടി പടിയിറങ്ങി

കടമേരി: അധ്യാപന രംഗത്ത് മികച്ച നേട്ടങ്ങൾ കരസ്ഥമാക്കി കായക്കണ്ടി എന്ന ചാലിൽ ഹമീദ് മാസ്റ്റർ ഔദ്യോഗിക സേവനം അവസാനിപ്പിച്ച് സ്കൂളിൽ നിന്ന് പടിയിറങ്ങി. വടകര എം യു എം സ്കൂളിൽ നിന്ന് പതിറ്റാണ്ടുകളുടെ സേവനത്തിന് ശേഷമാണ് കായക്കണ്ടി വിരമിച്ചത്. നീണ്ട മൂന്ന് പതിറ്റാണ്ടായി അധ്യാപക സേവന രംഗത്ത് ഒരുപാട് അടയാളപ്പെടുത്തലുകൾ നടത്തിക്കൊണ്ടാണ് കായക്കണ്ടി പടിയിറങ്ങുന്നത്. KSTU വടകര വിദ്യാഭ്യാസ ജില്ലാ ട്രഷറർ, സബ്ജില്ലാ പ്രസിഡൻറ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.