കോഴിക്കോട് വിമാനത്താവളത്തിൽ 1177 ഗ്രാം സ്വർണവും സിഗരറ്റും പിടികൂടി

കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ 1177 ഗ്രാം സ്വ​ർ​ണ​വും വി​ദേ​ശ​നി​ർ​മി​ത സി​ഗ​ര​റ്റും പി​ടി​കൂ​ടി. അഞ്ചു യാത്രക്കാരിൽ നിന്നാണ് ഏകദേശം 39 ലക്ഷം രൂപയിൽ കൂടുതൽ വിലമതിക്കുന്ന സ്വർണവും 61,400 സിഗരറ്റും എ​യ​ർ ക​സ്​​റ്റം​സ്​ ഇ​ൻ​റ​ലി​ജ​ൻ​സ് പിടികൂടിയത്. ഞാ​യ​റാ​ഴ്​​ച വി​വി​ധ വി​മാ​ന​ങ്ങ​ളി​ൽ കോഴിക്കോട് വിമാനത്താവളത്തിലെത്തിയ കു​റ്റ്യാ​ടി, മ​ല​പ്പു​റം, കാ​സ​ർ​കോ​ട്​, കാ​ഞ്ഞ​ങ്ങാ​ട്, കർണ്ണാടക സ്വദേശികളിൽ നി​ന്നാ​ണ്​ ഇ​വ പി​ടി​കൂ​ടി​യ​ത്. മ​സ്​​ക​ത്തി​ൽ​ നി​ന്നു​ള്ള ഒ​മാ​ൻ എ​യ​റി​ലെ​ത്തി​യ മലപ്പുറം സ്വദേശിനിയിൽ നിന്നാണ് 15 ലക്ഷത്തോളം വരുന്ന സ്വർണം പിടികൂടിയത്.