കെ മുരളീധരന്റെ കുറ്റിയാടി നിയോജക മണ്ഡല പര്യടനം; സ്വാഗതസംഘം രൂപീകരിച്ചു

വേളം: കെ മുരളീധരന്റെ കുറ്റിയാടി നിയോജക മണ്ഡല പര്യടന പരിപാടിയുടെ ഉദ്ഘാടന പരിപാടി വിജയിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്താൻ പള്ളിയത്ത് ടൗൺ യുഡിഫ് കമ്മിറ്റി തീരുമാനിച്ചു. കുറവങ്ങാട്ട് കുഞ്ഞബ്ദുള്ള ചെയർമാനും ടി വി കുഞ്ഞിക്കണ്ണൻ കൺവീനറുമായി സ്വാഗത സംഘം രൂപീകരിച്ചു. യുഡിഫ് നേതാക്കളായ മഠത്തിൽ ശ്രീധരൻ, പുത്തൂർ മുഹമ്മദലി, കെ കെ അബ്ദുല്ല, യൂസഫ് പള്ളിയത്ത്, മാണിക്കോത്ത് ബഷീർ, ടി രാജൻ , നാണു നമ്പിയാർ, മലയിൽ കാസിം, പൊന്നണ മൊയ്‌തു തുടങ്ങിയവർ സംസാരിച്ചു.