‘ലൂസിഫറി’ന് പേരാമ്പ്രയിൽ ആവേശകരമായ വരവേൽപ്;  ആദ്യദിന പ്രതികരണം ഗംഭീരം

പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ മലയാള ത്രില്ലർ ചിത്രം  ലൂസിഫറിന്  പേരാമ്പ്ര അലങ്കാർ മുവീസിൽ ആവേശകരമായ വരവേൽപ്. മോഹൻലാൽ ഫാൻസ്‌ തകർത്താഘോഷിച്ച ഒരു ദിവസമായിരുന്നു ഇന്ന്. മുരളി ഗോപി തിരക്കഥയെഴുതി ആൻറണി പെരുമ്പാവൂർ ആണ് ഈ ചിത്രം നിർമ്മിച്ചത്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന സവിശേഷതയും ഇതിനുണ്ട്.

ഈ ചിത്രത്തിൽ മോഹൻലാൽ സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കൂടാതെ വിവേക് ഒബ്റോയ്, ഇന്ദ്രജിത്ത്, ടൊവിനോ തോമസ്, മഞ്ജു വാര്യർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

തിരുവനന്തപുരം , എറണാകുളം , കൊല്ലം , ലക്ഷദ്വീപ് , മുംബൈ , ബാംഗ്ലൂർ , റഷ്യ എന്നിവിടങ്ങളിലായാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം നടന്നത്. 2018 ഡിസംബർ 13 ന് ആദ്യ ടീസർ പുറത്തിറങ്ങി. കേരളത്തിനകത്തും പുറത്തും വളരെ നല്ല പ്രതികരണമാണ് ലൂസിഫറിന് വന്നു കൊണ്ടിരിക്കുന്നത്.

" ലൂസിഫർ "ന് ഇന്ന് പേരാമ്പ്ര അലങ്കാർ മൂവിസിൽ മോഹൻലാൽ ഫാൻസ്‌ ഒരുക്കിയ വരവേൽപ്പ്..

നമ്മുടെ പേരാമ്പ്ര ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಗುರುವಾರ, ಮಾರ್ಚ್ 28, 2019

Image credit: https://instagram.com/tovinothomas