കെ മുരളീധരന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ എംസി സെബാസ്റ്റ്യൻ പങ്കെടുക്കും

വടകര ലോകസഭ യുഡിഎഫ് സ്ഥാനാർഥി കെ മുരളീധരന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കേരള കോൺഗ്രസ്(ജേക്കബ്) സംസ്ഥന ജനറൽ സിക്രട്ടറി എംസി സെബാസ്ററ്യൻ പങ്കെടുക്കും. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കം മുതൽ തന്നെ ആയിരങ്ങളാണ് മുരളീധരന്റെ വിജയത്തിന് വേണ്ടി പ്രയത്നിച്ചു കൊണ്ടിരിക്കുന്നത്. ഇന്ന് 4 മണിക്ക് പേരാമ്പ്രയിലും 5 മണിക്ക് വേളത്തും അദ്ദേഹം സംസാരിക്കും. തുടർന്ന് 6 മണിക്ക് നാദാപുരത്തും എംസി സെബാസ്റ്റ്യൻ ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കും.