പി ജയരാജനും എ പ്രദീപ്‌കുമാറും നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

വടകര ലോക്‌സഭാ മണ്ഡലം ഇടതുപക്ഷ സ്ഥാനാർഥി പി ജയരാജനും കോഴിക്കോട് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി എ പ്രദീപ്‌കുമാറും ഇന്ന് നാമനിർദ്ദേശ പതിക സമർപ്പിച്ചു. കോഴിക്കോട് കളക്ടറേറ്റിൽ എത്തിയാണ് ഇരുവരും നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. സഹപ്രവർത്തകരോടൊപ്പം പ്രകടനവുമായാണ് പി ജയരാജൻ നാമനിർദ്ദേശ പത്രിക നൽകാൻ കളക്ടറേറ്റിൽ എത്തിയത്. മുൻ എം.എൽ.എ കെ.കെ ലതിക, തലശ്ശേരി എം.എൽ.എ എ.എൻ ഷംസീർ, മുൻ എം.പി പി. സതീദേവി തുടങ്ങി പ്രമുഖ നേതാക്കളും കൂടെ ഉണ്ടായിരുന്നു.