കൂത്തുപറമ്പ് പര്യടനം; മരിയൻ അപ്പാരൽസിൽ പി ജയരാജന് ആവേശകരമായ സ്വീകരണം

വടകര ലോകസഭ ഇടതുപക്ഷ സ്ഥാനാർഥി പി ജയരാജന്റെ കൂത്തുപറമ്പ് പര്യടനം വ്യത്യസ്തത വിളിച്ചോതുന്നതായിരുന്നു. അതിൽ എടുത്തു പറയേണ്ടത് മരിയൻ അപ്പാരൽസിലെ സ്വീകരണമായിരുന്നു. പി ജയരാജൻ കൂത്തുപറമ്പ് എംഎൽഎ ആയിരുന്ന സമയത്ത് സ്ത്രീ തൊഴിലാളികൾക്ക് ജോലി ലഭിക്കുന്ന ഒരു വ്യവസായ സ്ഥാപനം എന്ന നിലയിൽ കൂത്തുപറമ്പ് വലിയ വെളിച്ചത്ത്  മരിയൻ അപ്പാരൽസ്‌ എന്ന കമ്പനി പ്രവർത്തനം ആരംഭിച്ചത്. തുടക്കത്തിൽ ഒട്ടേറെ പ്രയാസങ്ങളും പ്രതിസന്ധികളും നേരിട്ട ഈ സ്ഥാപനം ഇന്ന് അവയെല്ലാം തരണം ചെയ്താണ് നിലകൊള്ളുന്നു. തിരുവനന്തപുരം കിൻഫ്ര പാർക്കിലെ റെഡിമെയ്ഡ് ഗാര്മെന്റ്സ് യൂണിറ്റിൽ നിന്ന് പരിശീലനം നേടിയ എണ്ണൂറോളം തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്യുന്നത്.

സ്വീകരണത്തെക്കുറിച്ച് പി ജയരാജൻ അദ്ദേഹത്തിന്റെ ഫേസ്ബുക് പേജിൽ കുറിച്ചിട്ടതിങ്ങനെ:
“ഞാൻ മരിയൻ അപ്പാരൽസിൽ എത്തിയപ്പോൾ ഹൃദ്യമായ സ്വീകരണമാണ് തൊഴിലാളികൾ നൽകിയത്. മുഴുവൻ “തൊഴിലാളികളും അരിവാൾ ചുറ്റിക നക്ഷത്രം” പ്രിന്റ് ചെയ്ത ചുവന്ന തൊപ്പി ധരിച്ചാണ് എത്തിയത്. ആവേശകരമായ ഒരനുഭവമായി മരിയൻ അപ്പാരൽസിലെ സ്വീകരണം”. സ്ത്രീകൾ ഒന്നടങ്കം വൻ സ്വീകരണമാണ് പി ജയരാജന് അവിടെ ഒരുക്കിയത്. അദ്ദേഹത്തെ സ്വീകരിക്കാൻ മരിയൻ അപ്പാരൽസ്‌ എം.ഡി ശ്രീ: തോമസ് എത്തിയിരുന്നു.