പി ജയരാജന്റെ കുറ്റ്യാടി മണ്ഡല പര്യടനം തുടരുന്നു

ഏഴ് നിയോജക മണ്ഡലത്തിലെയും ഒന്നാംഘട്ട പര്യടനം പൂർത്തിയാക്കി വടകര ലോകസഭ മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാർഥി പി ജയരാജൻ. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ഈ തെരഞ്ഞെടുപ്പിനെ അദ്ദേഹം നേരിടുന്നത്. ഇന്ന് മുതൽ രണ്ടാം ഘട്ട പര്യടനവും അദ്ദേഹം ആരംഭിച്ചു. മറ്റ് പാർട്ടികളിൽ നിന്ന് മാറി സിപിഐഎമ്മിലേക്ക് വന്നവരെ ഹാരമണിയിച്ച് സ്വീകരിച്ചു. പുറമേരിയിലും വടയത്തും കിട്ടിയ സ്വീകരണങ്ങളും പി ജയരാജന്റെ വിജയത്തെ വിളിച്ചോതുന്ന രീതിയിലായിരുന്നു.