വടകര: യുഡിഎഫ് ചെയര്മാന് പാറക്കല്‍ അബ്ദുള്ള എംഎല്‍എ പാര്‍ലമെന്റ് മണ്ഡലം വനിതാ കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു. കെ.മുരളീധരനെ വിജയിപ്പിച്ച് അക്രമ രാഷ്ട്രീയത്തിന് മറുപടി നല്‍കണമെന്നും അതിന് അമ്മമാരും സ്ത്രീസമൂഹവും പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വനിതാലീഗ് സംസ്ഥാന ജന:സെക്രട്ടറി അഡ്വ പി.കുല്‍സു അധ്യക്ഷത വഹിച്ചു.
യുഡിഎഫ് കണ്‍വീനര്‍ യു.രാജീവന്, രത്നവല്ലി, പി.സഫിയ, പി.സി.ഷീബ, സന്ധ്യ കരണ്ടോട്, കൃഷ്ണകുമാരി, സി.പി.എ.അസീസ്, റഷീദ് വെങ്ങളം, എ.ആമിന, ബി.വി.സെറീന, കെ.മറിയം, പി.കെ.വൃന്ദ, ഷക്കീല ഈങ്ങോളി, ബാലാമണി എന്നിവര്‍ പ്രസംഗിച്ചു. വടകര പാര്‍ലമെന്റ് മണ്ഡലം യുഡിഎഫ് വനിതാ ഏകോപനസമിതി ഭാരവാഹികളായി അഡ്വ പി.കുല്‍സു (ചെയര്‍പേഴ്സണ്‍), പി.സി.ഷീബ (കണ്‍വീനര്‍), രത്നവല്ലി (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.