പൈപ്പ് പൊട്ടി കുടിവെള്ളം റോഡിൽ പരന്നൊഴുകി

നാദാപുരം : ജല അതോറിറ്റിയുടെ കുഴലുകൾ പൊട്ടി റോഡിൽ വെള്ളം പരന്നൊഴുകി. നാദാപുരം –തലശ്ശേരി പാതയിൽ പേരോട്ടും നാദാപുരം–കുറ്റ്യാടി പാതയിൽ ചേലക്കാട്ടുമാണ് ഏറെ നേരം വെള്ളം ഒഴുകിയത്. ഒഞ്ചിയം ചോറോട് പദ്ധതിയുടെ കുഴലാണു ചേലക്കാട്ട് പൊട്ടിയതെന്നാണ് കരുതുന്നത് . ജല ക്ഷാമം കൂടിവരുന്ന ഈ അവസരത്തിൽ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നതോടെ ജനത്തിന് കുടിവെള്ളം ലഭ്യമല്ലാത്ത സ്ഥിതിയാണ്. ഭൂമിവാതുക്കൽ  ബിഎസ്എൻഎൽ എക്സ്ചേഞ്ച്  പരിസരം, നാദാപുരം,  കുമ്മങ്കോട്  എന്നിവിടങ്ങളിലും ജല വിതരണ കുഴലുകൾ പൊട്ടി വെള്ളം പാഴാകുന്നതു പതിവായ കാഴ്ച്ചയാണ്.