പി ജയരാജൻ മൂന്നാം ഘട്ട മണ്ഡല പര്യടനം തിങ്കളാഴ്ച്ച

കുറ്റിയാടി : വടകര മണ്ഡലം സ്ഥാനാർഥി പി ജയരാജന്റെ അടുത്ത മണ്ഡല പര്യടനം തിങ്കാഴ്ച. വ്യഴാഴ്ച ആയഞ്ചേരി വില്ലിയപള്ളി തിരുവള്ളൂർ തുടങ്ങിയ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങൾ പര്യടനം നടത്തിയിരുന്നു. അടുത്ത പര്യടനത്തിൽ ബാക്കിയുള്ള പ്രദേശങ്ങളിലും എത്തിച്ചേരും രാവിലെ 8 മണിക്ക് എളമ്പിലാട് നിന്ന് ആരംഭിക്കുന്ന പര്യടനം വെകുന്നേരം 7 മണിക് നിട്ടൂരിൽ സമാപിക്കും.എളമ്പിലാട്, കീഴൽമുക്ക്, തോടന്നൂർ, പൈങ്ങോട്ടായി, അറപ്പീടിക, വള്ളിയാട്, മയ്യന്നൂർ, കല്ലേരി, വിലാതപുരം, തണ്ണീർപന്തൽ, പെരുമുണ്ടശ്ശേരി, കക്കട്ടിൽ, പാതിര പറ്റ, മൊകേരി, കുറ്റിയാടി, പെരുവഴൽ, പള്ളിയത്ത്, കാക്കുനി എന്നിവയാണ് മറ്റ് പര്യടന കേന്ദ്രങ്ങൾ.