വയനാട്ടിലേക്ക് രാഹുലിന്റെ മാസ്സ് എൻട്രി; ഒടുവിൽ ഔദ്യോഗിക പ്രഖ്യാപനം

നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഹൈക്കമാൻഡ് വയനാട്ടിലെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. മുതിർന്ന നേതാവ് എ.കെ.ആന്റണിയാണ് രാഹുലിന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. ഉത്തർപ്രദേശിലെ അമേഠിക്ക് പുറമെയാണ് രാഹുൽ വയനാട്ടിൽ കൂടി മത്സരിക്കുക. കോൺഗ്രസ് വക്താവായ രന്ദീപ് സിങ് സുർജെവാല എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ തുടങ്ങിയ നേതാക്കൾ ഡൽഹിയിൽ രാഹുലിന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിക്കാനായി നടന്ന വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

വയനാട്ടിൽ നേരത്തെ സ്ഥാനാർഥിയായി നിശ്ചയിച്ചിരുന്ന ടി.സിദ്ദീഖിനെ മാറ്റിയാണ് രാഹുൽ എത്തുന്നത്.