എസ്ഡിപിഐ സ്ഥാനാർഥി മുസ്തഫ കൊമ്മേരി കുറ്റ്യാടി മണ്ഡലത്തിൽ പര്യടനം നടത്തി

കുറ്റ്യാടി: എസ്ഡിപിഐ സ്ഥാനാർഥി മുസ്തഫ കൊമ്മേരി കുറ്റ്യാടി മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ പര്യടനം നടത്തി. ഇന്നലെ മരണപ്പെട്ട എയർഫോഴ്‌സ് ഉദ്യോഗസ്ഥന്റെ വീട് സന്ദർശിച്ചതിന് ശേഷമാണ് സ്ഥാനാർഥി കുറ്റ്യാടി മണ്ഡലം പര്യടനത്തിനെത്തിയത്. കുറുന്തോടിയിൽ നിന്ന് രാവിലെ 9ന് പര്യടനം ആരംഭിച്ച അദ്ദേഹം മണ്ഡലത്തിലെ ബേങ്ക് റോഡ്, തോടന്നൂർ, തിരുവള്ളൂർ, ചെമ്മരത്തൂർ, മേമുണ്ട, വില്ല്യാപ്പള്ളി, കുനിങ്ങാട്, പുറമേരി, തണ്ണീർപന്തൽ, ആയഞ്ചേരി, തീക്കുനി, കക്കട്ട് എന്നീ സ്ഥലങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം വൈകുന്നേരം 6ന് കുറ്റ്യാടിയിൽ വെച്ച് പര്യടനം അവസാനിപ്പിച്ചു.