രക്തമൂലകോശദാന രജിസ്‌ട്രേഷൻ ക്യാമ്പ് നാളെ വടകരയിൽ

അസ്‌നാനും നിയയും ലിയനയും വളരെ നാളുകൾ ആയി കാത്തിരിക്കുകയാണ് തങ്ങളുടെ രക്തമൂലകോശ ദാതാവിനെ.ഇവരുടെ അവസാന പ്രതീക്ഷയായ, രക്തമൂലകോശ ദാതാവിനെ കണ്ടെത്താനായി ബ്ലഡ്‌ ഡോണേഴ്സ് കേരള കോഴിക്കോട് – വടകരയും രാജ്യത്തെ സന്നദ്ധ രക്തമൂലകോശ ദാതാക്കളുടെ സംഘടനയായ ദാത്രിയും ചേർന്നു മാർച്ച്‌ 31 ഞായർ രാവിലെ 9 മണി മുതൽ 5 മണി വരെ വടകര സെന്റ് ആന്റണീസ് സ്കൂളിൽ ഒരു രക്തമൂലകോശ ദാന രജിസ്ട്രേഷൻ ക്യാമ്പ് നടത്തുന്നു. ഒട്ടനവധി ആളുകൾ ഇതിനകം രക്തമൂലകോശ ദാനം നടത്തിയിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളും ട്രോളുകളും രക്തമൂലകോശ ദാനത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള പോസ്റ്ററുകളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.