തലശ്ശേരി – മാഹി കൂട്ടായ്മ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു

ദമ്മാം: കലാ – കായിക രുചി വൈഭവങ്ങളുടെ നാടായ തലശ്ശേരിയിൽ നിന്നും പ്രവാസ ലോകത്തേക്ക് പറിച്ചു നടപ്പെട്ട ഒരുപറ്റം തലശ്ശേരി – മാഹിക്കാരുടെ ക്രിക്കറ്റ് കൂട്ടായ്മയായ TMCC യുടെ നാലാമത് T10 ക്രിക്കറ്റ് ടൂർണ്ണമെൻറ് ഏപ്രിൽ  18, 19 തിയ്യതികളിൽ റാക്ക സബ്സാ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ  വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ  അറിയിച്ചു. പള്ളിത്താഴ റോക്കേർസ്, OVCC ഫൈറ്റേർസ്, സൈദാർ പള്ളി കിംഗ്സ്, എസ്.എസ്  ഗൈസ്, കതിരൂർ ഗുരുക്കൾസ്, മാഹി സ്ട്രൈക്കേർസ്, എന്നീ ടീമുകൾ ലീഗടിസ്ഥാനത്തിൽ 9 മത്സരങ്ങളിലായി  മാറ്റുരക്കും. ജേതാക്കൾക്ക്  എക്സ്പേർട്ടൈസ് നൽകുന്ന ട്രോഫിയും പ്രൈസ് മണിയും ലഭിക്കും. ടൂർണ്ണമെന്റോടനുബന്ധിച്ച് തലശ്ശേരി മാഹി നിവാസികളുടെ രുചി വൈഭവങ്ങളുടെ മഹാമേളയും സംഗീത- നൃത്തവും ഒപ്പനയും വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുമെന്നും സംഘാടകർ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ മുസ്തഫ തലശ്ശേരി, ഷറഫ്തായത്ത്, ഫാസിൽ ആദിരാജ, ഷഹബാസ് സിറാജ്, അഹമദ് റസ്സാലി, നിമർ അമീറുദ്ദീൻ എന്നിവർ സംബന്ധിച്ചു.