ജ​ന​പ​ക്ഷ വി​ക​സ​നം മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കാ​ൻ പി ജയരാജന്റെ വിജയം അനിവാര്യമെന്ന് മന്ത്രി ടി.പി രാമകൃഷ്ണൻ

പേ​രാ​മ്പ്ര: ദേ​ശീ​യ ത​ല​ത്തി​ൽ മോ​ദി ഭ​ര​ണ​ത്തെ തോ​ൽ​പ്പി​ക്കു​മെ​ന്ന് പ​റ​യു​ന്ന കോ​ൺ​ഗ്ര​സ് വ​ട​ക​ര​യി​ൽ വ​ർ​ഗീ​യ ശ​ക്തി​ക​ളു​മാ​യി അ​വി​ശു​ദ്ധ സ​ഖ്യ​മു​ണ്ടാ​ക്കി ഇ​ട​തു​പ​ക്ഷ​ത്തെ ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്. ത​ത്വാ​ധി​ഷ്ഠി​ത നി​ല​പാ​ടി​ല്ലാ​ത്ത കോ​ൺ​ഗ്ര​സി​ന്‍റെ കൈയിൽ മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ​യും ദ​ളി​ത​രു​ടെ​യും ഭാ​വി സു​ര​ക്ഷി​ത​മ​ല്ല. പ​ത്ത് വ​ർ​ഷ​ത്തെ വി​ക​സ​ന മു​ര​ടി​പ്പി​നെ മ​റി​ക​ട​ന്ന് ജ​ന​പ​ക്ഷ വി​ക​സ​നം മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കാ​ൻ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി. ​ജ​യ​രാ​ജ​ന്‍റെ വി​ജ​യം അ​നി​വാ​ര്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മേ​പ്പ​യ്യൂ​ർ ടൗ​ണി​ൽ എ​ൽ​ഡി എ​ഫ് സൗ​ത്ത് മേ​ഖ​ലാ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പി. ​ബാ​ല​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​കു​ഞ്ഞി​രാ​മ​ൻ, എ​ൻ.​എം. ദാ​മോ​ദ​ര​ൻ, കെ.​കെ. ബാ​ല​ൻ, ഭാ​സ്ക്ക​ര​ൻ കൊ​ഴു​ക്ക​ല്ലൂ​ർ, ഇ. ​കു​ഞ്ഞി​ക്ക​ണ്ണ​ൻ, കെ. ​രാ​ജീ​വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.