യു.ഡി.എഫ് അരൂർ മേഖല കൺവെൻഷൻ

അരൂര്‍ : രാജ്യം നിലനില്‍ക്കണമോ വേണ്ടയോ എന്ന് നിർണ്ണയിക്കുന്ന തെരഞ്ഞെടുപ്പാണ് വരുന്നതെന്ന് കെ പി സി സി ജനല്‍ സെക്രട്ടറി കെ പ്രവീണ്‍കുമാര്‍ പറഞ്ഞു.
അരൂര്‍ യു ഡി എഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ബി ജെ പി വീണ്ടും അധികാരത്തില്‍ വന്നാല്‍ ജനാധിപത്യത്തിന്റെ അന്ത്യവും അവസാന തെരഞ്ഞെടുപ്പുമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മരക്കാട്ടേരി ദാമോദരന്‍ അധ്യക്ഷത വഹിച്ചു. പി അമ്മത്,കെ സജീവന്‍,കെ ടി അബ്ദുറഹിമാന്‍,എം കെ ഭാസ്‌കരന്‍,കപ്ലിക്കണ്ടി മജീദ്,ടി കുഞ്ഞിക്കണ്ണന്‍,മഠത്തില്‍ ശംസു,പി ശ്രീലത,എ കെ പി ഹാജറ,സി കെ ഇബ്രാഹം,പി ദാമോദരന്‍,സി പി ശ്രീജിത്ത്,കെ മുഹമ്മദ്‌സാലി,എ പി മുനീര്‍,പി കെ കണാരന്‍,വി പി കുഞ്ഞമ്മദ്,പി അജിത്ത് എന്നിവര്‍ പ്രസംഗിച്ചു.