യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരന്റെ നിയോജക മണ്ഡലം പര്യടന പരിപാടികൾക്ക് ഏപ്രിൽ ഒന്നിന് തുടക്കമാകും

യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ വോട്ട് അഭ്യർത്ഥനയുമായി തിരുവള്ളൂരിൽ എത്തിയപ്പോൾ
യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ വോട്ട് അഭ്യർത്ഥനയുമായി തിരുവള്ളൂരിൽ എത്തിയപ്പോൾ

വടകര ലോക്‌സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരന്റെ നിയോജക മണ്ഡലം പര്യടന പരിപാടികൾക്ക് ഏപ്രിൽ ഒന്നിന് തുടക്കമാകും. മൂന്ന് ഘട്ടങ്ങളിലായാണ് നിയോജകമണ്ഡലം പര്യടനം നടക്കുക. ഒന്നാം ഘട്ടത്തിൽ ഓരോ നിയോജക മണ്ഡലത്തിലും പതിനഞ്ചിൽ കൂടാത്ത സ്ഥലങ്ങളാണ് സന്ദർശിക്കുക. വൈകുന്നേരം മൂന്ന് മണിക്ക് ആരംഭിക്കുന്ന പര്യടനം രാത്രി 10 മണിക്ക് അവസാനിപ്പിക്കും. ഒരോ ദിവസവും മൂന്നുമണിക്ക് മുമ്പുള്ള സമയം കുടുംബ യോഗങ്ങളിലും മറ്റും സംബന്ധിച്ച് വോട്ടർമാരെ കാണാൻ ആണ് ശ്രമിക്കുക. ഒന്നിന് കുറ്റിയാടി മണ്ഡലത്തിൽ നടക്കുന്ന പര്യടനം പള്ളിയത്ത് ആരംഭിക്കും. കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും, മന്തരത്തൂരിൽ സമാപിക്കും.

കേളോത്ത് മുക്ക്,കുറ്റിയാടി,കക്കട്ടിൽ, തണ്ണീർപന്തൽ,പുറമേരി, വില്യാപ്പള്ളി,മേമുണ്ട, കോട്ടപ്പള്ളി,തോടന്നൂർ, പതിയാരക്കര അമ്പലമുക്ക് തുടങ്ങിയ സ്ഥലങ്ങളിൽ എത്തിച്ചേരും.മുഴുവൻ ബൂത്ത് കമ്മിറ്റികളും നിലവിൽ വന്ന ശേഷമാണ് കുറ്റിയാടി മണ്ഡലത്തിൽ പര്യടനം ആരംഭിക്കുന്നത്.കുറ്റിയാടി മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ എല്ലാം പൂർത്തിയായി.ഇതിനായി ചേർന്ന കുറ്റിയാടി നിയോജകമണ്ഡലം യുഡിഎഫ് യോഗത്തിൽ ചെയർമാൻ പി എം അബൂബക്കർ അധ്യക്ഷത വഹിച്ചു. ജന കൺവീനർ അമ്മാരപള്ളി കുഞ്ഞി ശങ്കരൻ, ഖജാൻജി അഡ്വ.പ്രമോദ് കക്കട്ടിൽ, ഭാരവാഹികളായ വി എം ചന്ദ്രൻ, നൊച്ചാട്ട് കുഞ്ഞബ്ദുള്ള, വടയക്കണ്ടി നാരായണൻ, സി പി വിശ്വനാഥൻ, കെ ടി അബ്ദുറഹിമാൻ, സി വി അജിത്ത്,അച്ചുതൻ പുതിയേടത്ത് തുടങ്ങിയവർ സംസാരിച്ചു.