ആദിവസികളെ പണം വാങ്ങി ഒറ്റിയവരാണ് ഇടതും വലതും: അഡ്വ.വി.കെ.സജീവന്‍

നാദാപുരംഃ കുറ്റല്ലൂരിലെ ആദിവാസികുടുംബങ്ങളെ ഭൂപ്രമാണിമാരില്‍ നിന്ന് പണം വാങ്ങി ഒറ്റിയവരാണ് ഇടത്- വലത് മുന്നണികളെന്ന് വടകര പാര്‍ലമെന്‍റ് മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. വി.കെ.സജീവന്‍.കുറ്റല്ലൂര്‍ ആദിവാസി ഉൗരില്‍ വോട്ട് അഭ്യര്‍ത്ഥിക്കാനെത്തിയ അഡ്വ.വി.കെ.സജീവന്‍ ഊരിലെ മൂപ്പന്‍ എടാന്‍ കുഞ്ഞനില്‍ നിന്ന് ആശീര്‍വാദം വാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു.ഭൂപ്രമാണിമാര്‍ കളളരേഖയുണ്ടാക്കി കൈവശപ്പെടുത്തിയിരുന്ന ആദിവാസി കുടുംബങ്ങളുടെ ഭൂമി തിരിച്ചുപിടിക്കാന്‍ ഒരു ദശാബ്ദക്കാലത്തോളം ബിജെപി നടത്തിയ പോരാട്ടം ചരിത്രത്തില്‍ ഇടം നേടിയതാണ്.നിയമപരമായും,രാഷ്ട്രീയമായും,ആദിവാസികുടുംബങ്ങള്‍ക്ക് ശാരീരികമായും സംരക്ഷണം കൊടുത്തുകൊണ്ടും നടത്തിയ പോരാട്ടത്തിനൊടുവിലാണ് 13 ആദിവാസി കുടുംബങ്ങള്‍ക്കായി 125 ഹെക്ടര്‍ കൃഷിഭൂമി നേടിയെടുത്തത്.ഈ സമരത്തെ പണം മേടിച്ച് ഒറ്റുകൊടുത്ത പാരമ്പര്യമാണ് ഇടതു- വലതു മുന്നണികള്‍ക്കെന്നും അദ്ദ.ഹം പറഞ്ഞു.യഥാര്‍ത്ഥരേഖകള്‍ നഷടപ്പെടാതെ സംരക്ഷിച്ച് വെച്ച് കേസ് നടത്താന്‍ നേതൃത്വം നല്‍കിയ പരേതനായ പെരിങ്ങോന്‍ ചന്തുവിന്‍റെ ഭാര്യ ഉപ്പാട്ടി,മകന്‍ ജയന്‍,ഊരിലെ ബിജെപി നേതാവ് കുങ്കന്‍ തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചു.എന്‍ഡിഎ നേതാക്കളായ വി.കെ.ജയന്‍,കെ.ടി.കെ.ചന്ദ്രന്‍, കെ.കെ രജീഷ് , കെ.രഞ്ജിത്ത് ,എം.സി അനീഷ്,ബാലന്‍ മമ്പറ്റ തുടങ്ങിവര്‍ ഒരുമിച്ചുണ്ടായിരുന്നു