വടകരയിലെ ഔദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനം ഉടൻ; രാഹുലിനെ വയനാട്ടിൽ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിപ്പിക്കും: മുല്ലപ്പള്ളി

കേരളം ഉറ്റു നോക്കുന്ന മണ്ഡലമായ വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുകയാണെങ്കിൽ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിപ്പിക്കുമെന്നും കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ.

യുഡിഎഫ് നേതൃത്വം ഒന്നടങ്കം രാഹുൽ ഗാന്ധി മത്സരിക്കണമെന്ന കാര്യം അഭ്യർത്ഥിച്ചെങ്കിലും തീരുമാനം അദ്ദേഹം പറഞ്ഞിട്ടില്ല. രാഹുൽ മത്സരിച്ചാൽ ദക്ഷിണേന്ത്യയിൽ കോൺഗ്രസ്സിന് അനുകൂലമായ തരംഗമുണ്ടാവുമെന്ന പ്രതീക്ഷയിലാണ് പ്രവർത്തകർ. വടകരയിലെ ഔദ്യോഗിക പ്രഖ്യാപനം വന്നില്ലെങ്കിൽ പോലും യുഡിഎഫ് സ്ഥാനാർത്ഥി കെ.മുരളീധരന്റെ പ്രചാരണം വളരെ ആവേശത്തോടെയാണ് മുന്നോട്ട് പോകുന്നത്.