കൊടും ചൂടിന് ആശ്വാസമായി വടകര ഹൈവേയിലെ തണൽമരങ്ങൾ

വടകര: കേരളം ഇന്ന് അറേബ്യൻ നാടുകളെ വെല്ലുന്ന രീതിയിലുള്ള ചൂടിൽ പൊറുതി മുട്ടുകയാണ്. സൂര്യാഘാതത്തിൽ ഇതിനകം പത്തിൽ പരം ആളുകൾ മരിക്കുകയും ചെയ്തു. വടകരയിലും പലർക്കും സൂര്യാഘാതത്തിൽ പരിക്കേറ്റതായി കേൾക്കുന്നു. ചൂടിൽ നെട്ടോട്ടമോടുന്ന ജനങ്ങൾക്ക് തണലേകാൻ വടകര ഹൈവേയുടെ ഇരു വശങ്ങളിലും തടിച്ചു കൊഴുത്ത് പടർന്ന് പന്തലിച്ചു നിൽക്കുന്ന മരങ്ങൾ. വലിയ ദൂരം താണ്ടി വരുന്ന ഇരുചക്ര വാഹന യാത്രക്കാർ മരത്തിനടിയിൽ വണ്ടി നിർത്തി ഹെൽമെറ്റ് ഊരി ദീർഘ ശ്വാസം വലിച്ചു വിശ്രമിക്കുന്നു. ചൂട് കൊണ്ട് ക്ഷീണിച്ചു വരുന്ന യാത്രക്കാരെ തണുപ്പിക്കാനായി കരിമ്പ് ജ്യൂസ് വിൽക്കുന്ന നോർത്ത് ഇന്ത്യകാരൻ, ലോഡ് ഇറക്കി ഷീണം മാറ്റുന്ന പോർട്ടർമാർ, മെക്കാനിക്കുകൾ തണലത്ത് വണ്ടി റിപ്പയർ ചെയ്യുന്നു. മുമ്പ് പലപ്പോഴും ഈ മരത്തിനടിയിൽ വെച്ച വണ്ടിയിൽ പക്ഷികൾ കാഷ്ഠിക്കുമ്പോൾ നമുക്ക് എല്ലാവര്ക്കും തോന്നിയിട്ടുണ്ടാവും എന്തിനാണ് ഈ മരം ഇവിടെ എന്ന്. ഈ മരം മുറിച്ച തടിയാക്കാൻ ഉളള് പൊള്ളയായത് കൊണ്ട് മാത്രം നിലകൊള്ളുന്ന ഈ മരത്തോട് കൊടുംചൂടിൽ നമ്മൾ എത്രയോ കടപ്പെട്ടിരിക്കുന്നു.