വടകരയുടെ വിശേഷങ്ങൾ എത്ര പറഞ്ഞാലും പാടിക്കേട്ടാലും മതിയാകില്ല – വടകര വോയ്‌സിലേക്ക് സ്വാഗതം

1971 മുതൽ 96 വരെ KP ഉണ്ണികൃഷ്ണൻ ലോക്‌സഭാംഗമായിരുന്ന വടകര മണ്ഡലത്തിൽ തുടർന്ന് ഒ ഭരതൻ , AK പ്രേമജം , P സതീദേവി , മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ എംപി മാരായി . 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സിപിഎം-  പി ജയരാജനെയും കോൺഗ്രസ്- കെ മുരളീധരനെയും ബിജെപി-  വികെ സജീവനെയും മത്സര കളത്തിൽ പോരാട്ടത്തിന് നിർത്തുകയാണ്.
രാഷ്ട്രീയം , സംസ്കാരം , സാമൂഹികം , മതപരം , ആത്മീയം , ആയോധനം , വ്യാപാരം , കാർഷികം , വിദ്യാഭ്യാസം , പാരമ്പര്യം, ഗ്രാമീണം തുടങ്ങി സകല നന്മകളും പ്രസരിപ്പോടെ തുടിച്ചുനിൽക്കുന്ന വടകരയുടെ വിശേഷങ്ങൾ എത്ര പറഞ്ഞാലും പാടിക്കേട്ടാലും മതിയാകില്ല. മിത്തുകളും യാഥാർഥ്യങ്ങളും ഇടപഴകി നിൽക്കുന്ന വടകരയുടെ ഹൃദയത്തുടിപ്പുകളാണ് ഈ ന്യൂസ് പോർട്ടൽ ഓരോ നിമിഷവും പങ്കുവയ്ക്കുന്നത്. സ്വാഗതം