വെൽഫെയർ പാർട്ടി തീരുമാനം ചരിത്രപരം; കെ.മുരളീധരൻ

വെൽഫെയർ പാർട്ടി കുറ്റ്യാടി മേഖലാ തെരഞ്ഞെടുപ്പ് കൺവെൻഷൻ കെ.മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു.

കുറ്റ്യാടി: ഭക്ഷണത്തിന്റെ പേരിൽ പോലും മനുഷ്യരെ കൊലപെടുത്തുന്ന ഫാസിസത്തിന്റെ കൊടും ഭീകരതക്കെതിരെ ജനാധിപത്യ പ്രതിരോധം തീർക്കാൻ ഇന്ത്യൻ നാഷനൽ കോൺഗ്രസ്സിന് മാത്രമേ സാധിക്കുകയുള്ളൂവെന്ന് കെ.മുരളീധരൻ പറഞ്ഞു.

ദേശീയ രാഷ്ട്രീയത്തിൽ പ്രസക്തമല്ലാത്ത സി.പി.എം. മുന്നണിക്ക് ഇക്കാര്യത്തിൽ ഒന്നും ചെയ്യാൻ കഴിയില്ല. ബി.ജെ.പി.ഉയർത്തുന വെല്ലുവിളി കൃത്യമായി തിരിച്ചറിയുകയും പ്രതിരോധ നിര ഉയർത്തുന്നതിൽ നിർണായക തീരുമാനമെടുക്കുകയും ചെയ്ത വെൽഫെയർ പാർട്ടി ചരിത്രപരമായ ദൗത്യമാണ് നിർവ്വഹിച്ചതെന്നും അദ്ദേഹം പറഞ്ഞു.

വെൽഫെയർ പാർട്ടി കുറ്റ്യാടി മേഖലാ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പി.സി.ഭാസ്കരൻ അദ്ധ്യക്ഷത വഹിച്ചു. റസാഖ് പാലേരി, വി.എം.മൊയ്തു എന്നിവർ സംസാരിച്ചു.മൂസ്സ അടിക്കൂൽ സ്വാഗതവും അബ്ദുല്ലാ സൽമാൻ നന്ദിയും പറഞ്ഞു.