മ​ല​യോ​ര മേ​ഖ​ല​ക​ളി​ല്‍ വ​ന്യ​മൃ​ഗ ശ​ല്യം രൂ​ക്ഷം; നാട്ടുകാർ ആശങ്കയിൽ

നാ​ദാ​പു​രം: മ​ല​യോ​ര മേ​ഖ​ല​ക​ളി​ല്‍ വ​ന്യ​മൃ​ഗ ശ​ല്യം കാരണം നൂ​റോ​ളം വാ​ഴ​ക​ള്‍ ന​ശി​പ്പി​ച്ചതായി കണ്ടെത്തി. വ​ള​യം, വി​ല​ങ്ങാ​ട്, ചു​ഴ​ലി, ക​ല്ലു​നി​ര, ക​ണ്ടി വാ​തു​ക്ക​ല്‍, ചി​റ്റാ​രി തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ്ട് കാ​ട്ടു​പ​ന്നി, ആ​ന, മ​യി​ല്‍ തു​ട​ങ്ങി​യ​വ വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം വ​ള​യം ചു​ഴ​ലി​യി​ല്‍ നൂ​റോ​ളം വ​ഴ​ക​ളാ​ണ് കാ​ട്ട് പ​ന്നി​ക​ള്‍ കൂ​ട്ട​മാ​യെ​ത്തി ന​ശി​പ്പി​ച്ച​ത്. മേ​ഖ​ല​യി​ല്‍ കൃ​ഷി ചെ​യ്യു​ന്ന ക​പ്പ, ചേ​മ്പ്, വാ​ഴ, തു​ട​ങ്ങി​യവ ക​ര്‍​ഷ​ക​ർ ഉ​പേ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. വ​ന്‍ തു​ക മു​ട​ക്കി കൃ​ഷി ചെ​യ്താ​ല്‍ ഭീ​മ​മാ​യ ന​ഷ്ട​മാ​ണ് വ​ന്യ​മൃ​ഗ​ങ്ങ​ള്‍ ക​ര്‍​ഷ​ക​ര്‍​ക്ക് വ​രു​ത്തി വയ്​ക്കു​ന്ന​ത്. ഇ​തി​നി​ടെ കു​ടും​ബ​ശ്രീ അ​യ​ല്‍​ക്കൂ​ട്ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​തി​ല്‍ വ​ള​യ​ത്തെ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ പ​ച്ച​ക്ക​റി കൃ​ഷി ആ​രം​ഭി​ച്ചി​രു​ന്നു. ക​ല്ലു​നി​ര, കാ​ലി​ക്കൊ​ളു​മ്പ് മേ​ഖ​ല​ക​ളി​ല്‍ പ​ന്നി​ക​ളെ പ്ര​തി​രോ​ധി​ക്കാ​ന്‍ വേ​ലി കെ​ട്ടി​ത്തി​രി​ച്ച കൃ​ഷി​യി​ട​ത്തി​ല്‍ പ​ക്ഷെ വി​ല്ല​ന്‍​മാ​രാ​യി എ​ത്തി​യ​ത് മ​യി​ലു​ക​ളാ​യി​രു​ന്നു.​ ഇ​തോ​ടെ വെ​ള്ള​രി, മ​ത്ത​ന്‍, തു​ട​ങ്ങി​യ​വ പാ​ക​മാ​കാ​തെ വി​ള​വെ​ടു​ക്കാ​ന്‍ ക​ര്‍​ഷ​ക​ര്‍ നി​ര്‍​ബ​ന്ധി​ത​രാ​കു​ക​യാ​യി​രു​ന്നു. സ​മീ​പ​ത്ത് ഏ​താ​നും മാ​സം മു​മ്പ് കൃ​ഷി ചെ​യ്തി​രു​ന്ന ക​ര​നെ​ല്‍ കൃ​ഷി​യും മ​യി​ലു​ക​ളെ​ത്തി വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ചി​രു​ന്നു. പ​ന്നി​ക്കും മ​യി​ലി​നും പു​റ​മെ ക​ണ്ടി​വാ​തു​ക്ക​ല്‍ മാ​ല​യോ​ര​ത്ത് ക​ര്‍​ഷ​ക​ര്‍​ക്ക് ഭീ​ഷ​ണി​യാ​യി കാ​ട്ടാ​ന​ക​ളാ​ണ് നി​ല​കൊ​ള്ളു​ന്ന​ത്. അ​ഭ​യ​ഗി​രി, ആ​യോ​ട് മേ​ഖ​ല​ക​ളി​ല്‍ വ​ന​മേ​ഖ​ല​യോ​ട് ചേ​ര്‍​ന്ന കൃ​ഷി​യി​ട​ങ്ങ​ളി​ല്‍ മു​ഴു​വ​ന്‍ കാ​ട്ടാ​ന​ക്കൂ​ട്ടം സം​ഹാ​ര​താ​ണ്ഡ​വ​മാ​ടു​ക​യാ​ണ്. ഇ​വി​ട​ങ്ങ​ളി​ല്‍ തെ​ങ്ങ്, ക​മുക്, വാ​ഴ, ചേ​മ്പ്, ചേ​ന, തു​ട​ങ്ങി ക​ര്‍​ഷ​ക​ര്‍​ക്ക് ആ​ശ്ര​യ​മാ​യി​രു​ന്ന​തൊ​ക്ക​യും കാ​ട്ടാ​ന​ക്കൂ​ട്ടം അ​പ​ഹ​രി​ച്ച് ക​ഴി​ഞ്ഞു. വോ​ട്ട് ചോ​ദി​ച്ച് വ​രു​ന്ന സ്ഥാ​നാ​ര്‍​ഥിക​ളോ​ട് പോ​ലും ക​ര്‍​ഷ​ക​ര്‍​ക്ക് പ​റ​യാ​നു​ള്ള​ത് വ​ന്യ​മൃ​ഗ ശ​ല്യ​ത്തെ​ക്കു​റി​ച്ച് മാ​ത്ര​മാ​ണ്.