5 മണിക്കൂർ പിന്നിടുമ്പോൾ വടകരയിൽ പോളിംഗ് 31%; പി ജയരാജൻ വോട്ട് രേഖപ്പെടുത്തി

വടകര: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് നടന്നു കൊണ്ടിരിക്കുമ്പോൾ ശക്തമായ പോളിങ്ങാണ് ആദ്യ 5 മണിക്കൂറിൽ രേഖപ്പെടുത്തിയത്. വിവിധയിടങ്ങളിൽ പോളിംഗ് മെഷീൻ തകരാർ സംഭവിച്ചെങ്കിലും വോട്ടിംഗ് പുനരാരംഭിച്ചു. വടകര മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പി ജയരാജൻ കോങ്ങാറ്റ എൽ പി സ്ക്കൂളിൽ രാവിലെ 7 മണി കഴിഞ്ഞ ഉടനെ വോട്ട് രേഖപ്പെടുത്തി. വടകരയിലും വയനാട്ടിലും അതീവ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.