മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയും കിഫ്‌ബി ഭരണസമിതി അംഗവുമായ ഡോ.ബാബു പോള്‍ അന്തരിച്ചു

മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയും കിഫ്‌ബി ഭരണസമിതി അംഗവുമായ ഡോ.ബാബു പോള്‍ അന്തരിച്ചു.  തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ  വച്ചായിരുന്നു അന്ത്യം.
നവകേരള നിര്‍മാണ പദ്ധതികളുടെ ഉപദേശകനായും അദ്ദേഹം പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഇടുക്കി ജല വൈദ്യുത പദ്ധതിയുടെ പ്രോജക്‌ട് കോ ഓര്‍ഡിനേറ്ററും, സ്‌പെഷ്യല്‍ കളക്ടറുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇടുക്കി ജില്ല നിലവില്‍ വന്നപ്പോള്‍ ബാബു പോളിനെയാണ് കളക്ടറായി ചുമതലപ്പെടുത്തിയത്.
കേരളത്തിന്റെ അഡീഷണല്‍ ചീഫ് സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം എറണാകുളം ജില്ല കുറുപ്പംപടി സ്വദേശിയാണ്.