ബിസ്മില്ല മുട്ടങ്ങല്‍ കൈനാട്ടിയുടെ ആഭിമുഖ്യത്തില്‍ സമൂഹ വിവാഹം നടത്താനൊരുങ്ങുന്നു

ബിസ്മില്ല മുട്ടങ്ങല്‍ കൈനാട്ടിയുടെ ആഭിമുഖ്യത്തില്‍ സമൂഹ വിവാഹം നടത്താനൊരുങ്ങുന്നു. 15 വര്‍ഷത്തോളമായി ജീവകാരുണ്യരംഗത്ത് നിറസാന്നിധ്യമാണ് ബിസ്മില്ല മുട്ടുങ്ങല്‍. 2020ല്‍ വിവാഹം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാനത്തുടനീളമുള്ള നാനാമത സമൂഹത്തിലെ വിവാഹ പ്രായമത്തെിയിട്ടും വൈവാഹിക ജീവിതത്തിലേക്ക് കടക്കാന്‍ കഴിയാത്ത നിര്‍ധനരും നിരാശ്രയരുമായ അഗതി, അനാഥകളെ കണ്ടത്തെി അഞ്ച് പവന്‍ സ്വര്‍ണവും 25000 രൂപയും നല്‍കി സുന്ദരമായ വൈവാഹിക ജീവിതത്തിന് വഴിതുറക്കുകയാണ് ലക്ഷ്യം. സുമനസുകളുടെ സഹായ സഹകരണങ്ങളാണ് ഈ പ്രവര്‍ത്തനത്തിന് മുതല്‍കൂട്ട്. ഈ സാഹചര്യത്തില്‍ നിര്‍ധന കുടുംബത്തിലെ യുവതി, യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. 2019 ഡിസംബര്‍ 20വരെ അപേക്ഷ സ്വീകരിക്കും. ബിസ്മില്ല മുട്ടുങ്ങൽ ഓഫീസ് വിലാസം: ബിസ്മില്ല മുട്ടുങ്ങല്‍, ബാലവാടി, , വടകര, 673106. ഫോണ്‍: 0496-2511909, 9645606666