ബിജെപിക്കും ഇടതുപക്ഷത്തിനും ഒരേ സ്വരം: രമേശ് ചെന്നിത്തല

മരുതോങ്കര: ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ അ​മി​ത് ഷാ​യ്ക്കും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നും ഒ​രേ സ്വ​ര​മാ​ണു​ള്ള​തെ​ന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ന​വ​ മു​ത​ലാ​ളി​മാ​രു​മാ​യി അ​വി​ഹി​ത ച​ങ്ങാ​ത്ത​മു​ള്ള ഇ​ട​തു സ്ഥാ​നാ​ര്‍​ഥി​ക​ളെ ജ​നം വേ​ണ്ട​വി​ധം കൈ​കാ​ര്യം ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി കെ മുരളീധരന്റെ നാദാപുരം മ​ണ്ഡ​ലം പ​ര്യ​ട​നം അടുക്കത്ത് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു ചെന്നിത്തല.

രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ വ​യ​നാ​ട് മൽസരത്തോടെ കേ​ര​ള​ത്തി​ലെ സി​പി​എം പ​രി​ഭ്രാ​ന്തി​യി​ലാ​ണ്. ഇ​പ്പോ​ള്‍ അ​മി​ത് ഷാ​യും കോ​ടി​യേ​രി​യും ഒ​രേ ഭാ​ഷ​യി​ലാ​ണ് സം​സാ​രി​ക്കു​ന്ന​ത്. അ​മേ​ഠി​യി​ല്‍ നി​ന്ന് ഒ​ളി​ച്ചോ​ടു​ന്നു​വെ​ന്നാ​ണ് ഇ​രു​വ​രും പ​റ​യു​ന്ന​ത്. ഈ ​പ​ര​സ്പ​ര ചേ​ര്‍​ച്ച​യും സാ​ദൃ​ശ്യ​വും സ​ഹ​ക​ര​ണ​വും ഇ​പ്പോ​ള്‍ തു​ട​ങ്ങി​യ​ത​ല്ല. കേ​ന്ദ്ര​മ​ന്ത്രി അ​ല്‍​ഫോ​ൻ​സ് ക​ണ്ണ​ന്താ​ന​ത്തെ ബി​ജെ​പി​ക്ക് സം​ഭാ​വ​ന ചെ​യ്ത​ത് സി​പി​എം ആ​ണ്. അ​ദ്ദേ​ഹ​ത്തി​ന് മു​ഖ്യ​മ​ന്ത്രി സ്വീ​ക​ര​ണ​മൊ​രു​ക്കി. ക​ണ്ണ​ന്താ​നം ആ​ദ്യം സ​ന്ദ​ര്‍​ശി​ച്ച​തും സി​പി​എം ഓ​ഫി​സാ​ണ്.

ബം​ഗാ​ളി​ലെ സി​പി​എം ഓ​ഫി​സു​ക​ള്‍ ബി​ജെ​പി ഓ​ഫി​സു​ക​ളാ​യി മാ​റു​ന്ന​തു നാം ​ക​ണ്ടു. ഈ ​നി​ല​യി​ല്‍ എ​ല്ലാ നി​ല​യ്ക്കും ചി​ന്ത​യും പ്ര​വ​ര്‍​ത്ത​ന ശൈ​ലി​യും പി​ന്തു​ട​രു​ന്ന​വ​രാ​ണ് സി​പി​എ​മ്മു​കാ​ര്‍ . അ​മേ​ഠി​യി​ല്‍ അ​ദ്ദേ​ഹം ജ​യി​ക്കും. വ​യ​നാ​ട്ടി​ല്‍ സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡോ​ടെ ഭൂ​രി​പ​ക്ഷം നേ​ടു​മെ​ന്നും ചെന്നിത്തല പ​റ​ഞ്ഞു.
യുഡിഫ് നാദാപുരം മണ്ഡലം തിരഞ്ഞടുപ്പ് കമ്മറ്റി ചെയർമാൻ സൂപ്പി നരിക്കാട്ടേരി അധ്യക്ഷത വഹിച്ചു. കെപിസിസി സിക്രട്ടറി പ്രവീൺ കുമാർ, ഐ മൂസ, അഹമ്മദ് പുന്നക്കൽ, വിഎം ചന്ദ്രൻ, യൂസഫ് പള്ളിയത്ത്, മോഹനൻ പാറക്കടവ്, കെ ടി ജെയിംസ് തുടങ്ങിയവർ സംസാരിച്ചു.