സത്യം ഉറക്കെ പറയാൻ എഴുത്തുകാരന് കഴിയണം: യു.കെ കുമാരൻ

 

എഴുത്തിന്റെ മാർഗം സത്യസന്ധതയുടേതാണെന്നും സത്യം വിളിച്ചുപറയാൻ എഴുത്തുകാർ മടി കാണിക്കരുതെന്നും നോവലിസ്റ്റും കഥാകൃത്തുമായ യുകെ കുമാരൻ വടകരയിൽ പറഞ്ഞു. കളിക്കളം വടകര സംഘടിപ്പിച്ച കെഎ മനാഫിന്റെ ‘ഒരു മുസാഫിറിന്റെ ഓർമ്മയ്ക്ക്’ എന്ന കഥാ സമാഹാരം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രശസ്ത കഥാകൃത്ത് കെഎം മനോഹരൻ പുസ്തകം ഏറ്റുവാങ്ങി.