കോഴിക്കോട് വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; 277 പവൻ പിടിച്ചെടുത്തു

കോഴിക്കോട് വിമാനത്താവളത്തില്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ച  277 പവന്‍ സ്വര്‍ണം പിടിച്ചെടുത്തു. വനിതകൾ അടക്കം 7 പേരിൽ നിന്നാണ് ഇത്രയും സ്വർണം പിടിച്ചെടുത്തത്.

ദുബായില്‍ നിന്നെത്തിയ സ്പൈസ് ജെറ്റ്, എയര്‍ ഇന്ത്യ എക്സ്പ്രസ്, ഇന്‍ഡിഗോ എന്നീ വിമാനങ്ങളില്‍ വന്നിറങ്ങിയ യാത്രക്കാരില്‍ നിന്നാണ് അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടിയത്. സ്പൈസ് ജെറ്റ് വിമാനത്തില്‍ വന്നിറങ്ങിയ കോഴിക്കോട് സ്വദേശികളിൽ നിന്നും എയര്‍ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ വിമാനങ്ങളിൽ വന്നിറങ്ങിയ 3 മലപ്പുറം സ്വദേശികളിൽ നിന്നുമാണ് ഏതാണ്ട് എഴുപത് ലക്ഷം രൂപ വില വരുന്ന സ്വർണം പിടികൂടിയത്. ഏഴും പേരും കസ്റ്റഡിയിലാണ്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.