പാലാ – തൊടുപുഴ റൂട്ടിൽ കാർ മരത്തിലിടിച്ച് മറിഞ്ഞു; 5 മരണം

പാലാ – തൊടുപുഴ റൂട്ടിൽ കാർ മരത്തിലിടിച്ച് മറിഞ്ഞ് 5 മരണം, ഒരാളുടെ നില ഗുരുതരം. കടനാട് സ്വദേശികളായ പ്രമോദ് സോമൻ, വിഷ്ണുരാജ്, എൻ.പി ഉല്ലാസ്, വെള്ളിലാപ്പള്ളി ജോബിൻസ് കെ.ജോർജ്, അറയ്ക്കപ്പറമ്പിൽ സുധി ജോർജ് എന്നിവരാണ് മരിച്ചത്. അന്തീനാട് സ്വദേശി പ്രഭാത് ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. വൈകീട്ട് 6 മണിയോടെ ആയിരുന്നു അപകടം. തൊടുപുഴ ഭാഗത്തു നിന്ന് പാലായിലേക്ക് വരികയായിരുന്ന കാർ ആണ് അപകടത്തിൽപ്പെട്ടത്.