കെയർ ഷോറൂം വടകര പ്രവർത്തനം തുടങ്ങി

കുട്ടികൾക്കുള്ള ഫാഷൻ വസ്ത്രങ്ങളുടെ ആഗോള ബ്രാൻഡായ കെയറിന്റെ പുതിയ ഷോറൂം വടകര 1 2 3 മാളിൽ പ്രവർത്തനം തുടങ്ങി. പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ ഉദ്‌ഘാടനം ചെയ്തു. ആദ്യ വിൽപ്പന എ.പി കുഞ്ഞാലി ഹാജിക്ക് നൽകി റഷീദലി തങ്ങൾ നിർവ്വഹിച്ചു.
കുട്ടികളുടെ സുഖപ്രദമായ വസ്ത്രങ്ങളുടെ വിപുലമായ ശേഖരമാണ് കെയർ ബ്രാൻഡ് അവതരിപ്പിക്കുന്നത്. നവജാത ശിശുക്കൾ മുതൽ 12 വയസ്സ് വരെയുള്ള കുട്ടികളുടെ എല്ലാവിധ വസ്ത്രങ്ങളും ഫാഷൻ സാമഗ്രികളും കെയറിൽ ലഭിക്കും. കുട്ടിയുടുപ്പുകളിലെ രാജ്യാന്തര ഷോപ്പിംഗ് അനുഭവം കെയറിന്റെ മാത്രം പ്രത്യേകതയാണ്.
മൃതുത്വത്തിനും ഈടിനുമൊപ്പം പ്രകൃതി ദത്തവും ഗുണമേന്മയേറിയതുമായ പരുത്തിയിലാണ് കെയർ വസ്ത്രങ്ങൾ തയ്യാറാക്കുന്നത്. നവജാത ശിശുക്കൾക്കും കുട്ടികൾക്കുമുള്ള വസ്ത്രങ്ങൾ അമ്പത്തിരണ്ടോളം ഗുണമേന്മാ പരിശോധനകൾക്ക് ശേഷമാണ് കെയർ ഷോറൂമുകളിൽ എത്തുന്നത്. അത് കൊണ്ട് കുട്ടികളുടെ ചർമ്മത്തിന് ഹാനികരമല്ലാത്ത വർണ്ണങ്ങളും സ്റ്റൈലുകളും ആണ് കെയർ വസ്ത്രങ്ങളുടെ പ്രത്യേകത. മാനേജിങ് ഡയറക്ടർ ഇസ്മായിൽ റാവുത്തർ, മാനേജിങ് പാർട്ണർ സി.എച്ച്‌ മുനീർ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.