ഇന്ത്യയെ രക്ഷിക്കാൻ കോൺഗ്രസിനേ കഴിയൂ: ഡെയിസി ജേക്കബ്

ചേരാപുരം: ഇന്ത്യൻ ഭരണഘടനയെയും മതേതര ജനാധിപത്യത്തെയും വെല്ലുവിളിച്ച് മുന്നേറുന്ന മോദി സർക്കാറിൽ നിന്നും നമ്മുടെ രാജ്യത്തെ രക്ഷിക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതൃത്വം നൽകുന്ന മുന്നണിക്ക് മാത്രമേ കഴിയൂ എന്ന് കേരള കോൺഗ്രസ്സ് (ജേക്കബ്) സംസ്ഥാന വൈസ് ചെയർപേഴ്സൺ ഡയ്സി ജേക്കബ്. വേളം പഞ്ചായത്തിലെ പൂമുഖത്ത് നടന്ന യു ഡി എഫ് കുടുംബ സംഗമം ഉൽഘാടനം ചെയ്യുകയായിരുന്നു അവർ. രാജ്യം നേരിടുന്ന ഭീഷണികളെ അതിജീവിക്കാനും രാഹുൽ ഗാന്ധിയുടെ കരങ്ങൾക്ക് ശക്തി പകരാനും വടകരയുടെ സമഗ്ര വികസനത്തിനും കെ മുരളീധരനെ വിജയിപ്പിക്കണമെന്നും അവർ പറഞ്ഞു. ചടങ്ങിൽ എൻ.വി.അബ്ദുല്ല മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. അമ്മാരപ്പള്ളി കുഞ്ഞി ശങ്കരൻ, പി.കെ.ബഷീർ മാസ്റ്റർ, മഠത്തിൽ ശ്രീധരൻ, കെ.കെ.അബ്ദുല്ല മാസ്റ്റർ, കെ.പി. രാധാകൃഷ്ണൻ മാസ്റ്റർ, നവീൻ സെബാസ്റ്റ്യൻ, ബഷീർ മാണിക്കോത്ത്, ടി.കെ.മുഹമ്മദ് റിയാസ്, നയീമ കുളമുള്ളതിൽ, മനോജ് ആവള, ബേബി കൊച്ചേനി, യൂസുഫ് പളളിയത്ത്, കെ.കെ.അന്ത്രു മാസ്റ്റർ, സി.കെ.ബഷീർ എന്നിവർ പ്രസംഗിച്ചു.