കെ മുരളീധരന്റെ തെരഞ്ഞെടുപ്പ് പ്രചാരണം; പ്രമുഖ നേതാക്കൾ കുറ്റിയാടിയിലേക്ക്

കുറ്റിയാടി: വടകര ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി കെ മുരളീധരന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഏപ്രിൽ 7നും 8നും പ്രമുഖ നേതാക്കൾ കുറ്റിയാടിയിലേക്കെത്തുന്നു. ഏപ്രിൽ 7ന് എഐസിസി സിക്രട്ടറി ഉമ്മൻ ചാണ്ടിയും യുഡിഫ് സ്റ്റേറ്റ് സിക്രട്ടറിയും കേരള കോൺഗ്രസ് ചെയർമാനുമായ ജോണി നെല്ലൂരും ഏപ്രിൽ 8ന് കേരള കോൺഗ്രസ്(ജേക്കബ്) വൈസ് ചെയർപേഴ്സൺ ഡെയ്‌സി ജേക്കബും കുറ്റിയാടി മണ്ഡലത്തിലെ വിവിധ കുടുബസംഗമങ്ങളിൽ പങ്കടുക്കും.