‘മക്കളെ കണ്ണിന് കുളിർമയാക്കാൻ എങ്ങിനെ വളർത്താം’; വിദ്യാഭ്യാസ സെമിനാർ വടകരയിൽ

വടകര: ഏഷ്യയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ മാൾ വടകരയിൽ പ്രവർത്തനം ആരംഭിക്കുന്നത്തിന്റെ മുന്നോടിയായി ഹ്യൂമൻ എഞ്ചിനീയറിംഗ് സെന്റർ ഓഫ് എക്സലൻസിന്റെ നേതൃത്വത്തിൽ ഈ വരുന്ന ഏപ്രിൽ 8 ന് തിങ്കളാഴ്ച വടകര അത്താഫി ഓഡിറ്റോറിയത്തിൽ വെച്ച് “മക്കളെ കണ്ണിന് കുളിർമയാക്കാൻ എങ്ങിനെ വളർത്താം” എന്ന വിഷയത്തിൽ രക്ഷിതാക്കൾക്കായി ഒരു പരിശീലന പരിപാടി നടത്തുന്നു. അന്താരാഷ്ട്ര പരിശീലകനും സ്ട്രാറ്റജിസ്റ്റുമായ പ്രൊഫസർ ഉമർ ശിഹാബ് നയിക്കുന്ന ഈ പഠന പരിശീലന പരിപാടി രക്ഷിതാക്കൾക്ക് വലിയൊരു മുതൽക്കൂട്ടാകും എന്നതിൽ യാതൊരു സംശയവും ഇല്ല.

Umar Shihab

തങ്ങളുടെ മക്കൾ കൺ കുളിർമയായ് വളരണം എന്ന് ആഗ്രഹിക്കുന്ന ഏതൊരു രക്ഷിതാവിനും ലഭിക്കാവുന്ന അസുലഭ അവസരമാണ് ഈ വിദ്യാഭ്യാസ സെമിനാർ. ഉന്നത വിദ്യാഭ്യാസത്തിന്റെ പടവുകൾ കയറി രാജ്യാന്തര തലത്തിൽ വ്യക്തിമുദ്ര പതിപ്പിക്കുന്നത്തിന് കുട്ടികൾക്ക് കൃത്യമായ പഠനവും പരിശീലനവും നൽകുക എന്ന ലക്ഷ്യത്തോടെയാണ് മാൾ പ്രവർത്തനം ആരംഭിക്കുന്നത്.