കൊട്ടിക്കലാശം ആവേശമായി; അവസാന നിമിഷത്തിലും പ്രതീക്ഷയോടെ അണികൾ

കേരളം ഉറ്റുനോക്കുന്ന ലോകസഭ മണ്ഡലമായ വടകരയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിനമായ ഇന്നലെ അനുഭവപ്പെട്ട ആവേശം അണികളുടെയും സ്ഥാനാർത്ഥിയുടെയും വിജയ പ്രതീക്ഷ വർധിപ്പിച്ചു. എൽഡിഎഫ് സ്ഥാനാർത്ഥിക്ക് ലഭിച്ച സ്വീകരണങ്ങൾ ചെങ്കടലായി മാറി. കൊട്ടിക്കലാശത്തിൽ സ്ഥാനാർത്ഥിയുടെ അവസാനത്തെ പ്രഖ്യാപനവും മണ്ഡലം തിരിച്ചുപിടിക്കും എന്നായിരുന്നു. ആക്രമണം ഉണ്ടായ സാഹചര്യത്തിൽ മണ്ഡലത്തിലെ ചില പ്രദേശങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.