കരിപ്പൂരിൽ 45 ലക്ഷത്തിന്റെ സ്വർണം പിടികൂടി

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 45 ലക്ഷം രൂപയുടെ 1.4 കിലോഗ്രാം സ്വർണം പിടികൂടി. കാസർഗോഡ് സ്വദേശിയായ യുവാവിൽ നിന്നാണ് സ്വർണം പിടികൂടിയത്. ട്രോളി ബാഗിലായിരുന്നു സ്വർണം സൂക്ഷിച്ചിരുന്നത്.