പ്രചാരണ രംഗത്ത് സജീവമായി വടകര ലോകസഭ മണ്ഡലം സ്വതന്ത്ര സ്ഥാനാർഥി സി.ഒ.ടി നസീർ

വടകര ലോക്സഭാ മണ്ഡലം സ്വതന്ത്ര സ്ഥാനാർഥി സി.ഒ.ടി നസീർ പ്രചാരണങ്ങളിൽ സജീവം. തലശ്ശേരി നഗരസഭാ മുൻ അംഗവും കിവീസ് ക്ലബ്‌ രക്ഷാധികാരിയുമാണ് നസീർ.

രാഷ്ട്രീയ പാർട്ടികൾക്ക് അടിമകളായ യുവജനങ്ങൾക്ക് വഴികാട്ടുക, ലഹരിയെ സമൂഹത്തിൽ നിന്നും നിർമാർജനം ചെയ്യുക തുടങ്ങിയ സുപ്രധാന വിഷയങ്ങളാണ് നസീർ മുന്നോട്ട് വെക്കുന്നത്. രണ്ടു ദിവസങ്ങൾക്കു മുമ്പാണ് അദ്ദേഹം നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. ഷൗക്കത്തലി(ആം ആദ്മി), ഷംനാദ് ആലംബത്ത് (കിവീസ്), ശ്വേത, ഷബ്‌നം എന്നിവരുടെ സാന്നിധ്യത്തിൽ ആണ് അദ്ദേഹം പത്രിക സമർപ്പിച്ചത്. ‘മാറ്റിക്കുത്തിയാൽ മാറ്റം കാണാം’ എന്ന പ്രമേയമാണ് അദ്ദേഹം ഈ തെരഞ്ഞെടുപ്പിൽ മുന്നോട്ട് വെക്കുന്നത്. നല്ലൊരു ക്രിക്കറ്റ്‌ താരം കൂടിയായ നസീർ തന്റെ വേതനത്തെ നിർധന രോഗികൾക്ക് മാറ്റി വെക്കുന്നതിലും മിടുക്ക് കാട്ടിയിരുന്നു.