ഇന്ത്യയുടെ ലോകകപ്പ് ക്രിക്കറ്റ് ടീം പ്രഖ്യാപിച്ചു; രണ്ടാം വിക്കറ്റ് കീപ്പറായി ദിനേശ് കാർത്തിക്

ലോകകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മേയ് 30 മുതൽ ജൂലൈ 14 വരെ ഇംഗ്ലണ്ടിലും വെയിൽസിലുമായാണ് ലോകകപ്പ്. ജൂൺ അഞ്ചിന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയാണ് ഇന്ത്യയുടെ ആദ്യ മൽസരം.
ഇന്ത്യൻ ടീം: വിരാട് കോഹ്‍ലി (ക്യാപ്റ്റൻ), രോഹിത് ശർമ (വൈസ് ക്യാപ്റ്റൻ‌), ശിഖർ ധവാൻ, ലോകേഷ് രാഹുൽ, മഹേന്ദ്രസിങ് ധോണി (വിക്കറ്റ് കീപ്പർ), ദിനേഷ് കാർത്തിക്, കേദാർ ജാദവ്, ഹാർദിക് പാണ്ഡ്യ, വിജയ് ശങ്കർ,
കുൽദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹൽ, ജസ്പ്രീത് ബുമ്ര, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ.