ജനപക്ഷം നേതാക്കളും പ്രവർത്തകരും സിഎംപിയിൽ

കുറ്റിയാടി:പി സി ജോർജിന്റെ ബിജെപി ബന്ധത്തിൽ പ്രതിഷേധിച്ച് കേരള ജനപക്ഷം ജില്ലാ വൈസ് പ്രസിഡണ്ട് അസീസ് കേച്ചേരിയും നൂറോളം പ്രവർത്തകരും സിപി ജോൺ നേതൃത്വം നൽകുന്ന സിഎംപിയിൽ ചേർന്ന് യുഡിഎഫിന് വേണ്ടി പ്രവർത്തിക്കാൻ തീരുമാനിച്ചു. ഏപ്രിൽ 19ന് വേളം പള്ളിയത്ത് നടക്കുന്ന യുഡിഎഫ് സമ്മേളനത്തിൽ അസീസ് കേച്ചേരിയും സഹപ്രവർത്തകരും സിഎംപിയിൽ ചേരും. അസീസ് കേച്ചേരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മജീദ് പികെ, ഉമ്മർ കെ കെ, നാസർ എ, രമേശൻ ടി തുടങ്ങിയവർ സംസാരിച്ചു.